UAELatest NewsNewsInternationalGulf

ക്രിമിനൽ കോടതി വിധിക്കുന്ന പിഴ തവണകളായി അടയ്ക്കാം: ചെയ്യേണ്ടത് ഇത്രമാത്രം

അബുദാബി: ക്രിമിനൽ കോടതി വിധിക്കുന്ന പിഴ ഇനി തവണകളായി അടയ്ക്കാം. അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പിഴ 2 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുതെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: എക്‌സ്‌പോ വേദിയിൽ വെച്ച് സാധനങ്ങൾ നഷ്ടപ്പെട്ടോ: തിരികെ എത്തിക്കാൻ വിപുലമായ സംവിധാനങ്ങൾ

വെബ്‌സൈറ്റിലോ സ്മാർട് ആപ് വഴിയോ പിഴ അടയ്ക്കാമെന്നും പിഴ തവണകളായി അടയ്ക്കാനുള്ള അപേക്ഷ നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഒറ്റ തവണയായി അടയ്ക്കാൻ പണമില്ലെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് തെളിവായി ഹാജരാക്കണമെന്നും അധികൃതർ വിശദമാക്കി.

കോടതി അപേക്ഷയ്ക്ക് അംഗീകാരം നൽകിയാൽ തവണ സംഖ്യയും 2 വർഷത്തിൽ കൂടാത്ത കാലയളവും രേഖപ്പെടുത്തി അനുമതി നൽകും. കടം വീട്ടാനുള്ള കഴിവുണ്ടെന്ന് കോടതിക്കു ബോധ്യപ്പെട്ടാൽ തവണ വ്യവസ്ഥയ്ക്കുള്ള അപേക്ഷ റദ്ദാക്കുകയും ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also: ശബരിമലയില്‍ അരവണ പായസ നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര: പ്രചരണം വ്യാജമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button