Latest NewsNewsIndia

‘പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് സമരം അവസാനിപ്പിച്ച് കർഷകർ മടങ്ങണം’: ഹരിയാന മന്ത്രി

ചണ്ഡീഗഢ് : കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കർഷകർ നന്ദി പ്രകടിപ്പിക്കണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. എല്ലാ കർഷകരും സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും അനിൽ വിജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതിന് എല്ലാ കർഷക സംഘടനകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകടിപ്പിക്കണം. ഗുരുനാനാക് ദേവിന്റെ പ്രകാശ് ഉത്സവത്തിലാണ് ഈ നിയമങ്ങൾ പിൻവലിച്ചിരിക്കുന്നത്. കർഷകർ സമരം അവസാനിപ്പിച്ച് തിരികെ പോയി തങ്ങളുടെ ജോലിയിൽ വീണ്ടും തുടരണം- മന്ത്രി ട്വീറ്റ് ചെയ്തു.

 

ഗുരുനാനാക്ക് ജയന്തിയില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുപ്രധാന പ്രഖ്യാപനം. രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായും ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button