Latest NewsUAENewsInternationalGulf

മഴയും മൂടൽ മഞ്ഞും: വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്

അബുദാബി: മഴ, മൂടൽ മഞ്ഞ് തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഡ്രൈവർമാർ ശ്രദ്ധ പുലർത്തണമെന്നും വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്നുമാണ് നിർദ്ദേശം.

Read Also: ഭീകരാക്രമണ ആസൂത്രണം പൊളിച്ച് സൈന്യം: ഒഡീഷയില്‍ ഒളിപ്പിച്ച നിലയില്‍ ഐഇഡി സ്‌ഫോടക വസ്തു കണ്ടെത്തി

ഇത്തരം സാഹചര്യങ്ങളിൽ മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ച് കൊണ്ട് വാഹനങ്ങൾ ഓടിക്കണമെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങൾ റോഡുകളിലേക്ക് ഇറക്കുന്നതിന് മുൻപ് കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നതിനും അബുദാബി പോലീസ് നിർദ്ദേശം നൽകി. എമിറേറ്റിലെ റോഡുകളിലെ ഇലക്ട്രോണിക് റോഡ് സൈൻ ബോർഡുകളിലെ വേഗപരിധി, ജാഗ്രതാ നിർദ്ദേശങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.

Read Also: വിലക്കയറ്റം കൊണ്ട് ആരും പൊറുതി മുട്ടില്ല, അടുത്ത കിറ്റിൽ സർക്കാർ ഓരോ കോലുമിഠായി കൂടി നൽകിയാൽ സന്തോഷം: അബ്ദുറബ്ബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button