Latest NewsNewsIndia

വൻ കാർ മോഷണ സംഘം പിടിയിൽ: കണ്ടെത്തിയത് ലക്ഷങ്ങൾ വിലയുള്ള 21 കാറുകൾ

ഡൽഹി: വൻ കാർ മോഷണ സംഘത്തെ വലയിലാക്കി ഡൽഹി സ്പെഷ്യൽ പോലീസ്. നാല് സംസ്ഥാനങ്ങളിൽ നടത്തിയ അന്വേഷണത്തിൽ മോഷണ സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആഡംബര കാറുകൾ ഉൾപ്പെടെ 21 വാഹനങ്ങൾ പിടിച്ചെടുത്തു.

ഡൽഹി, മണിപ്പൂർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളിൽ നിന്ന് അഞ്ച് കോടിയോളം രൂപ വില വരുന്ന വാഹനങ്ങൾ പിടിച്ചെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

കൊച്ചി നെഹ്‌റു പാര്‍ക്കിന് സമീപം രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൃഷ്ണ നഗറിലെ മുഹമ്മദ് ഇഖ്ലാഖ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൻ കാർ മോഷണ സംഘം പിടിയിലാകുന്നത്.ഡൽഹിയിലെ ഉത്തം നഗറിൽ നിന്നും ആബിദ് എന്നയാളെയാണ് ആദ്യം അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് അന്തർ സംസ്ഥാന കാർ മോഷണ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇയാൾക്കെതിരെ നേരത്തേയും കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button