AlappuzhaKeralaNews

പതിനഞ്ച്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: ഹോം ഡെലിവറി സ്റ്റാഫ് ആയ യുവാവ് അറസ്റ്റിൽ

ഹരിപ്പാട്: പതിനഞ്ച്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരുവര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. ഏവൂര്‍ തെക്ക് എരുമോഴി പുത്തന്‍വീട്ടില്‍ സാബുലാല്‍ ആണ് അറസ്റ്റിലായത്.

വയറുവേദനയെ തുടർന്ന് പെണ്‍കുട്ടി ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടുമാസം ഗര്‍ഭിണിയാണെന്നറിഞ്ഞതിനെ തുടര്‍ന്നാണ് യുവാവ് പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞത്.

മുത്തലാഖ്: യുവാവ് ലൈംഗിക വൈകൃതത്തിന് അടിമ, പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു, പരാതിയുമായി ഭാര്യ

കായംകുളത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വീടുകളിലെത്തിക്കുന്ന ജോലി ചെയ്തുവരുന്ന പ്രതിയെ ഹരിപ്പാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button