Latest NewsNewsIndia

ഏറ്റവും വലിയ സ്വര്‍ണകള്ളക്കടത്ത് വേട്ട : പിടിച്ചെടുത്തത് 42 കോടിയുടെ സ്വര്‍ണം

 

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട. പരിശോധനയില്‍ 42 കോടിയുടെ സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഡല്‍ഹി, ഛത്താര്‍പുര്‍, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. യന്ത്രഭാഗങ്ങളുടെ രൂപത്തില്‍ സ്വര്‍ണം കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. സംഭവത്തില്‍ നാല് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തു. ദക്ഷിണകൊറിയ, തായ്വാന്‍ സ്വദേശികളാണ് അറസ്റ്റിലായത്.

രാജ്യതലസ്ഥാനത്ത് കള്ളക്കടത്തും സ്വര്‍ണക്കടത്തും വ്യാപകമായി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അടിക്കടി മിന്നല്‍ പരിശോധനകളും നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button