Latest NewsNewsIndia

കാർഷിക നിയമങ്ങൾ പിൻ വലിച്ച സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനസ്ഥാപിക്കണം: മെഹ്ബൂബ മുഫ്തി

ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിനെ ശിഥിലമാക്കാൻ

ശ്രീനഗർ : കാർഷിക നിയമങ്ങൾ പിൻവലിച്ചസാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും പുനസ്ഥാപിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും നിയമങ്ങൾ റദ്ദാക്കുന്നത് പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും തിരിച്ചറിവാണ് പ്രതിഫലിപ്പിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.

കശ്മീരിനെ ശാക്തീകരിക്കാനുമെന്ന പേരിൽ ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചത് ചില വോട്ടർമാരെ പ്രീതിപ്പെടുത്താൻ മാത്രമാണെന്നും 2019 ഓഗസ്റ്റ് മുതൽ കശ്മീരിൽ വരുത്തിയ നിയമവിരുദ്ധമായ മാറ്റങ്ങളും പിൻ വലിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മെഹ്ബൂബ മുഫ്തി ട്വീറ്ററിൽ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിനെ ശിഥിലമാക്കാനാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍: അഞ്ചാം തവണയാണ് അംഗീകാരം

കാർഷിക നിയമങ്ങൾ പിൻ വലിച്ച സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 ലെ തീരുമാനവും പുനപരിശോധിക്കണമെന്ന് നാഷണൽ കോൺഫറൻസ് പാർലമെന്റ് അംഗം ഹസ്നൈൻ മസൂദിയും ആവശ്യപ്പെട്ടു.

രാജ്യത്തെ സുപ്രധാന നിയമനിർമ്മാണങ്ങൾ ഭൂരിപക്ഷത്തിന്റെ ബലത്തിൽ നടത്തുന്നതിനുപകരം, ചർച്ചകൾക്കും ആലോചനകൾക്കുമായി അവ പൊതുഇടത്തിൽ പ്രസ്താവിക്കണമെന്ന് പ്രധാനമന്ത്രിയും, കേന്ദ്രസർക്കാരും തിരിച്ചറിഞ്ഞെന്നും ഇതിന്റെ ഫലമായാണ് കാർഷിക നിയമങ്ങൾ അസാധുവാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനമെന്നും ഹസ്നൈൻ മസൂദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button