KeralaLatest NewsIndia

യോഗി ആദിത്യനാഥ് യുപിയിൽ റോഡിൽ വിമാനം ഇറക്കുമ്പോൾ പിണറായി വിജയൻ റോഡിൽ ബോട്ട് ഇറക്കുന്നു: എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെ ട്രോളി ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. യുപി സർക്കാരിന്റെ വികസനവുമായി താരതമ്യം ചെയ്താണ് അബ്ദുള്ളക്കുട്ടി കേരള സർക്കാരിനെ പരിഹസിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പരാമർശം. യുപിയിൽ യോഗി ആദിത്യനാഥ് റോഡിൽ വിമാനം ഇറക്കുമ്പോൾ പിണറായി വിജയൻ റോഡിൽ ബോട്ട് ഇറക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇതോടൊപ്പം ഒരു റോഡിൽ ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിൽ വെള്ളം കെട്ടിക്കിടക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ നേരത്തെ മുതൽ ശ്രദ്ധ നേടിയിരുന്ന ചിത്രമാണ് ഇത്. തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്ത്യയിൽ …
യുപിയിൽ യോഗി ആദിത്യനാഥ്
റോഡിൽ
വിമാനം ഇറക്കുമ്പോൾ
പിണറായി വിജയൻ റോഡിൽ
ബോട്ട് ഇറക്കുന്നു.

യുപിയിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് ഹൈവേയിൽ വിമാനമിറക്കാൻ ഉൾപ്പെടെയുള്ള സൗകര്യമൊരുക്കിക്കൊണ്ട് സംസ്ഥാനം എല്ലാ രീതിയിലും മുന്നോട്ട് കുതിക്കുമ്പോൾ കേരളത്തിലെ അവസ്ഥ അതിദാരുണമാണെന്ന് പരോക്ഷമായി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ശുചിത്വമുളള സംസ്ഥാനം ഛത്തീസ്ഗഡ് ആണ്. ഉത്തർപ്രദേശ് പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്. എന്നാൽ കേരളം അപ്പോഴും 22 ാം സ്ഥാനത്താണുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button