Latest NewsIndiaNews

‘വോട്ടു തരൂ… ജീവിതവും മരണാനന്തര ജീവിതവും സുന്ദരമാക്കിത്തരാം’: മോഹന വാഗ്ദാനങ്ങളുമായി അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: 2022 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ മോഹവാഗ്ദാനവുമായി കളംനിറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ. നോട്ട് നൽകിയാൽ ജീവിതവും മരണാനന്തര ജീവിതവും സുന്ദരമാക്കി തരാമെന്നാണ് കേജ്‌രിവാൾ ജനങ്ങൾക്ക് മുന്നിലേക്ക് വെയ്ക്കുന്ന വാഗ്ദാനങ്ങൾ. ഡൽഹിയിലെ ഭരണനേട്ടങ്ങളും ഭക്തജനങ്ങൾക്ക് സൗജന്യ തീർത്ഥയാത്ര ഒരുക്കിയതും കാണിച്ചാണ് വാർത്താസമ്മേളനത്തിൽ കേജ്‌രിവാളിന്റെ വാഗ്ദാനം.

Also Read:അൻസിക്ക് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ല, എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് വളർന്നത്: പിതാവ്

ദേവഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തരാഖണ്ഡിലും സൗജന്യ തീർത്ഥ യാത്ര ഒരുക്കുമെന്നാണ് 53 കാരനായ എഎപി നേതാവിന്റെ വാക്ക്. ‘രാം ലല്ലയുടെ ദർശനത്തിനായി ഞാൻ ഈയിടെ അയോധ്യയിൽ പോയിരുന്നു. എല്ലാവർക്കും അവിടെ ദർശനം നടത്താൻ അവസരം ലഭിക്കാൻ ഞാൻ പ്രാർത്ഥിച്ചു. ഡൽഹിയിൽ ഞങ്ങൾ ഇത്തരമൊരു പദ്ധതി നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെയും തിരഞ്ഞെടുക്കപ്പെട്ടാൽ ഞങ്ങൾ സൗജന്യ യാത്ര ഉറപ്പാക്കും. മുസ്ലീം സഹോദരങ്ങൾക്ക് അജ്മീർ ഷെരീഫിലേക്കും സിഖ് സഹോദരങ്ങൾക്ക് വിശുദ്ധ കർതാർപൂർ ഇടനാഴിയിലേക്കും യാത്ര ക്രമീകരിക്കും’, കെജ്രിവാൾ പറഞ്ഞു.

ഇതോടൊപ്പം, സൗജന്യ വൈദ്യുതിയും തൊഴിലുറപ്പ് പദ്ധതിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നല്ല വിദ്യാലയങ്ങൾ, റോഡുകൾ, കുടിവെള്ളം, 24 മണിക്കൂർ വൈദ്യുതി, ജോലി തുടങ്ങിയ സൗകര്യങ്ങൾ നൽകുമെന്നും കേജ്‌രിവാൾ വാക്ക് നൽകി. ബിജെപിക്കും കോൺഗ്രസിനും വോട്ട് നൽകുന്നത് അവസാനിപ്പിക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button