KeralaLatest NewsNews

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. ഡല്‍ഹിയില്‍ വച്ചാണ് കൂടിക്കാഴ്ച. നിലവില്‍ വനംവകുപ്പിനല്ലാതെ തോക്ക് ലൈസന്‍സുളളവര്‍ക്ക് മാത്രമാണ് കാട്ടുപന്നിയെ വെടിവച്ച് കൊല്ലാനാകുക. കേന്ദ്രം അനുമതി നല്‍കിയാല്‍ വനംവകുപ്പ് അനുവദിക്കാതെ തന്നെ കാട്ടുപന്നിയെ വെടിവച്ച് കൊല്ലാം. എന്നാല്‍ വൈദ്യുതാഘാതമേല്‍പ്പിച്ചോ വിഷം കൊടുത്തോ കൊല്ലാന്‍ കഴിയില്ല.

Read Also : യുവതിയെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് മൂന്ന് ദിവസം പീഡിപ്പിച്ചു: പ്രതി രാഹുല്‍ ഒളിവില്‍

ഇപ്പോള്‍ നല്‍കിയ അനുമതിയുടെ കാലാവധി 2022 മേയ് മാസം വരെയാണ്. കേന്ദ്രം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ അത് ഒരു വര്‍ഷത്തേക്കാകും. ഈ കാലയളവില്‍ ശല്യക്കാരായ കാട്ടുപന്നിയെ കൊല്ലാനാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പതിനായിരത്തിലധികം കേസുകളാണ് കാട്ടുപന്നി ആക്രണമത്തിന്റേതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കാടില്ലാത്ത ഗ്രാമപ്രദേശങ്ങളിലും ചില നഗര ഭാഗങ്ങളിലും പന്നിശല്യമുണ്ടായി. വീട്ടിലേക്ക് ഓടിക്കയറി നാശം വിതയ്ക്കുന്ന സംഭവങ്ങളുമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ ഈ വര്‍ഷം നാലുപേരാണ് പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ ഇവയെ കൊല്ലാനും ഭക്ഷണത്തിനായി ഉപയോഗിക്കാനും കഴിയും. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62ാം വകുപ്പനുസരിച്ചാണ് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button