CricketLatest NewsNewsSports

അരങ്ങേറ്റത്തില്‍ തലയ്ക്ക് പരിക്ക്, വിന്‍ഡീസ് താരം ആശുപത്രിയില്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനായി അരങ്ങേറിയ യുവ ബാറ്റര്‍ ജെര്‍മി സോളോസാനൊയ്ക്ക് ഫീല്‍ഡ് ചെയ്യുന്നതിനിടെ തലയ്ക്ക് പരിക്കേറ്റു. ഗ്രൗണ്ടില്‍ വീണ സോളോസാനൊയെ സ്‌ട്രെക്ച്ചറിലാണ് പുറത്തേക്കുകൊണ്ടുപോയത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയുടെ പുള്‍ ഷോട്ട് കൊണ്ടാണ് സോളോസാനൊയ്ക്ക് പരിക്കേറ്റത്. ക്ലോസ് ഫില്‍ഡീംഗ് പൊസിഷനില്‍ നിന്ന സോളോസാനൊയുടെ ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ ഷോട്ട് കൊണ്ടു. പിന്നാലെ ഹെല്‍മറ്റ് ഊരിയ താരം ഗ്രൗണ്ടിലേക്ക് വീണു.

Read Also:- വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്..!!

തുടര്‍ന്ന് മെഡിക്കല്‍ ടീം എത്തി സ്‌ട്രെക്ചറില്‍ സോളോസാനൊയെ ഗ്രൗണ്ടിന് പുറത്തെത്തിച്ചു. വിന്‍ഡീസ് താരങ്ങളും ലങ്കന്‍ ബാറ്റര്‍മാരും ആശങ്കയോടെയാണ് മത്സരം തുടരുന്നത്. സോളോസാനൊയ്ക്കു പകരം ഷായ് ഹോപ്പിനെ വിന്‍ഡീസ് ഫീല്‍ഡിംഗിന് ഇറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button