Latest NewsNewsIndia

മക്കളെ അതിർത്തിയിലേക്ക് വിടൂ, എന്നിട്ട് ഭീകരരുടെ തലവനെ സഹോദരനെന്ന് വിളിപ്പിക്കൂ: സിദ്ദുവിനെതിരെ രൂക്ഷവിമർശനവുമായി ഗംഭീർ

പഞ്ചാബ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂത്ത സഹോദരനെന്ന് വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിദ്ദുവിനെതിരെ വിമർശനവുമായി ഗൗതം ഗംഭീർ എംപി.
ഭീകരരുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഹോദരനെന്ന് വിളിക്കുന്നത് നാണക്കേടാണെന്നും ഇത്തരത്തിലുള്ള പരാമർശം നടത്തുന്നതിന് മുൻപ് സിദ്ദുവിന്റെ മക്കളെ അതിർത്തിയിലേക്ക് വിടണമെന്നും ഗംഭീര്‍ പ്രതികരിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരിൽ 40ലേറെ സൈനികരെ പാക്കിസ്ഥാൻ ഭീകരർ കൊലപ്പെടുത്തിയത് സിദ്ദുവിന് ഓർമ്മയുണ്ടോയെന്നും നിങ്ങളുടെ മകനെയോ മകളെയോ അതിർത്തിയിലേക്ക് വിടൂ, എന്നിട്ട് ഭീകരരുടെ തലവനെ സഹോദരനെന്ന് വിളിപ്പിക്കൂ എന്നും ഗംഭീർ ട്വീറ്ററിൽ പറഞ്ഞു.

വിവാഹത്തിന് വീട്ടുകാർ നൽകിയ 125 പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതി തിരികെയെത്തി

‘ഇമ്രാൻ ഖാൻ‌ എന്റെ മൂത്ത സഹോദരനാണ്. ഞാൻ ആദരിക്കപ്പെട്ടു. അദ്ദേഹം ഞങ്ങള്‍ക്കു വളരെയേറെ സ്നേഹം നൽകി.’ എന്നായിരുന്നു ഇമ്രാൻ ഖാനെ കുറിച്ചുള്ള സിദ്ദുവിന്റെ വാക്കുകൾ. ഈ പ്രസ്താവനയ്ക്കെതിരെയാണ് ഗംഭീർ രൂക്ഷ വിമർശനവുമായി എത്തിയത്. പാക്കിസ്ഥാനിലെ കർതാപൂർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച ശേഷമാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സിദ്ദു പുകഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button