Latest NewsNewsIndia

പിഎം ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി നീട്ടണം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത്

ഭുവനേശ്വര്‍ : പാവപ്പെട്ടവര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്ത് നല്‍കി. പദ്ധതിയുടെ കാലാവധി എട്ട് മാസത്തേക്ക് കൂടി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.

Read Also : സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്

കൊറോണയുണ്ടാക്കിയ ആഘാതത്തില്‍ നിന്നും സംസ്ഥാനം ഇതുവരെ കരകയറിയിട്ടില്ല. അതിനാല്‍ ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് തുടരണം. അടുത്ത എട്ട് മാസത്തേക്ക് കൂടി പദ്ധതി നീട്ടണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

പാവങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിച്ച പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി പദ്ധതിയ്ക്ക് കീഴില്‍ സൗജന്യമായി അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കിവരുന്നു. കൊറോണയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വസമായിരുന്നു. കൊറോണക്കാലത്ത് സംസ്ഥാനത്തെ ആരും പട്ടിണികിടക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും നവീന്‍ പട്നായികിന്റെ കത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button