Latest NewsNewsIndia

മിച്ചവെച്ച പണം മോഷ്ടാക്കൾ കവർന്നു : വഴിയോരക്കച്ചവടക്കാരന് സ്വന്തം സമ്പാദ്യം നൽകി പോലീസ് ഉദ്യോഗസ്ഥൻ

ശ്രീനഗർ : കടലവിറ്റ് മാത്രം ഉപജീവനം നടത്തിയിരുന്നു വഴിയോരകച്ചവടക്കാരന് സ്വന്തം സമ്പാദ്യം നൽകി പോലീസ് ഉദ്യോഗസ്ഥൻ. ജമ്മുകശ്മീർ ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ട് സന്ദീപ് ചൗധരിയാണ് 90 വയസ്സുകാരനായ കടലവിൽപ്പനക്കാരനെ സഹായിച്ചത്. ശ്രീനഗർ മേയർ പർവേസ് അഹമ്മദ് ഖ്വാദ്രിയാണ് ഈ വിവരംസോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്

കടലവിറ്റ് മാത്രം ഉപജീവനം കണ്ടെത്തുന്ന 90 വയസ്സുകാരനായ അബ്ദുൾ റഹ്മാന്റെ ജീവിതസമ്പാദ്യം മോഷ്ടാക്കൾ കവരുകയായിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയോളമാണ് മോഷണം പോയത്. ഇതോടെ തീർത്തും അവശനായാണ് റഹ്മാൻ പോലീസിനെ സമീപിച്ചത്. തന്റെ നിസ്സഹായത തുറന്ന് പറഞ്ഞതോടെ എസ്.എസ്.പി സന്ദീപ്സ്വ ഇദ്ദേഹത്തെ യം സഹായിക്കുകയായിരുന്നു. തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു ലക്ഷം രൂപ ആദ്യമെടുത്ത് റഹ്മാന്റെ വീട് കണ്ടെത്തി അവിടെ എത്തിക്കുകയാണ് സന്ദീപ് ആദ്യം ചെയ്തത്. റഹ്മാന് കച്ചവടത്തിനുള്ള സഹായവും ചെയ്തശേഷമാണ് സന്ദീപ് ചൗധരി മടങ്ങിയത്.

Read Also  :  രോഗികളുടെ എണ്ണം ആറായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

മേയറുടെ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. നിർധനനായ ഒരു വ്യക്തിയെ തന്റെ സമ്പാദ്യം നൽകി സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് നിരവധി പ്രമുഖർ ആശംസകളും നേർന്നിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button