KeralaNattuvarthaLatest NewsIndiaNews

കാമുകൻ പിണങ്ങി, രാത്രി സഹായത്തിനായി പൊലീസിനെ വിളിച്ച് കാമുകി

മധ്യപ്രദേശ്: കാമുകനുമായുള്ള പിണക്കം മാറ്റാൻ അർദ്ധരാത്രി പോലീസിനെ വിളിച്ച് സഹായം ചോദിച്ച് കാമുകി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് വിചിത്രമായ ആവശ്യവുമായി യുവതി പോലീസിനെ വിളിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ ചിന്ദ്വാര പൊലീസ് പെൺകുട്ടിയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയായിരുന്നു.

Also Read:അനുമതിയില്ലാതെ ചാരിറ്റി ഫണ്ട് സ്വരൂപിച്ചാൽ 300,000 ദിർഹം വരെ പിഴ: മുന്നറിയിപ്പ് നൽകി യുഎഇ

കാമുകൻ തന്നോട് പിണങ്ങിയെന്നും സംസാരിക്കാൻ പോലും തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിനെ വിളിച്ചത്. പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചില്ല എന്ന കാരണത്താലാണ് കാമുകൻ പിണങ്ങിയതെന്നും കാമുകി പോലീസിനോട് പറഞ്ഞു.

പിന്നീട് നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാമുകനെ കിട്ടിയില്ല. ഒടുവിൽ സഹികെട്ടാണ് കാമുകി രാത്രി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. ഇതിനെ തുടർന്ന് ഒടുവിൽ പ്രശ്നം പരിഹരിച്ച് ഇരുവരെയും ഒന്നിപ്പിക്കാൻ പൊലീസ് തന്നെ നടപടിയും സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button