KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

 

പാലക്കാട് : ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറില്‍ യാത്രചെയ്തിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മന്തക്കാട് കവലയില്‍ രാത്രി എട്ടു മണിയോടെയാണ് സംഭവം. തേങ്കുറുശ്ശി വിളയന്‍ ചാത്തനൂര്‍ സ്വദേശി വിജയകുമാറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. മലമ്പുഴ അണക്കെട്ട് ഉദ്യാനം സന്ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ഹോണ്ട മൊബിലിയോ കാറിന് തീപ്പിടിച്ചത്. കാറിനു പുറകിലായി വന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കാറില്‍ പുകയുയരുന്നത് കണ്ടത്.

Read Also : പെയിന്റിന്റെ മറവില്‍ വന്‍ സ്പിരിറ്റ് കടത്ത്, പിടിച്ചെടുത്തത് 1800 ലിറ്റര്‍ സ്പിരിറ്റ്

മന്തക്കാട് കവലയിലുണ്ടായിരുന്നവര്‍ ബഹളം വച്ചാണ് വാഹനം നിര്‍ത്തിയത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ സുരക്ഷിതരായി പുറത്തിറങ്ങിയതിന് ശേഷമായിരുന്നു തീ ആളിപ്പടര്‍ന്നത്. ബോണറ്റിനുള്ളില്‍ നിന്നാണ് തീപ്പടര്‍ന്നത്. കാറിന്റെ എഞ്ചിന്‍ ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്നവര്‍ കനാലില്‍ നിന്നും വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button