Latest NewsIndia

പുല്‍വാമ ആക്രമണത്തിൽ മാരകമായ ഐഇഡി നിര്‍മിക്കാന്‍ രാസവസ്തുക്കള്‍ വാങ്ങിയത് ആമസോണില്‍ നിന്ന്

ഐഇഡി, ബാറ്ററികള്‍, മറ്റ് ആക്‌സസറികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ വാങ്ങാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചതായി പിടിയിലായ ആള്‍ വെളിപ്പെടുത്തി

ന്യൂഡൽഹി: രാജ്യത്തിൻറെ നൊമ്പരമായ 40 സിആര്‍പിഎഫ് സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഉപയോഗിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (IED) നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ ആമസോണില്‍ നിന്നെന്ന ആരോപണമായി CIAT (Confedaration of All India Traders). പുല്‍വാമ കേസിന്റെ അന്വേഷണത്തിനിടെ എന്‍ഐഎ 2020 മാര്‍ച്ചിലെ അതിന്റെ റിപ്പോര്‍ട്ടില്‍ ഈ വസ്തുത വെളിപ്പെടുത്തി. മറ്റ് വസ്തുക്കള്‍ക്ക് പുറമേ, ഇന്ത്യയിലെ ഒരു നിരോധിത വസ്തുവായ അമോണിയം നൈട്രേറ്റും വാങ്ങിയത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ്.

അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍ തുടങ്ങിയ സ്ഫോടകവസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. എന്‍ഐഎയുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ പബ്ലിക് ഡൊമെയ്നില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐഇഡി, ബാറ്ററികള്‍, മറ്റ് ആക്‌സസറികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള രാസവസ്തുക്കള്‍ വാങ്ങാന്‍ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചതായി പിടിയിലായ ആള്‍ വെളിപ്പെടുത്തിയെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button