KeralaLatest NewsNews

50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ്: മന്ത്രി പി രാജീവ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരികയും കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച ശുപാർശ നൽകുന്നതിന് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ‘സംസ്ഥാനത്ത് ആരംഭിക്കുന്ന 50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്കുള്ള അപേക്ഷ എല്ലാ രേഖകളും സഹിതം സമർപ്പിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ ലൈസൻസ് നൽകുന്നതിനുള്ള നിയമം പാസാക്കിയത് ഈ സർക്കാരിന്റെ ആറ് മാസത്തെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന്’ അദ്ദേഹം പറഞ്ഞു.

Read Also: വനിതകളുടെ പങ്കാളിത്തം കൂട്ടാനൊരുങ്ങി സിപിഎം: 75 വയസുകഴിഞ്ഞവരെ ചുമതലയില്‍ നിന്ന് ഒഴിവാക്കും

‘എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ലൈസൻസുകൾ ഒറ്റ ലൈസൻസായി അഞ്ചു വർഷ കാലയളവിലേക്ക് പുതുതായി രൂപീകരിക്കുന്ന ബ്യൂറോയാണ് നൽകുക. അതു കഴിഞ്ഞാലും പുതുക്കി നൽകുന്നതിനുള്ള അധികാരം ഈ ബ്യൂറോക്ക് തന്നെയായിരിക്കും. ഇതിനൊപ്പം എം എസ് എം ഇ കളെ പ്രോത്സാഹിപ്പിക്കുന്നതിനായി, 50 കോടിയിൽ താഴെ നിക്ഷേപമുള്ള എം എസ് എം ഇകൾക്ക് ലൈസൻസില്ലാതെ മൂന്നു വർഷത്തേക്ക് പ്രവർത്തിക്കാമെന്ന തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇതിന് സിംഗിൾ വിൻഡോ സംവിധാനത്തിൽ നിന്നുള്ള അക്ക്‌നോളജ്‌മെന്റ് മാത്രം മതിയാകുമെന്ന്’ അദ്ദേഹം വ്യക്തമാക്കി.

‘എം എസ് എം ഇ വ്യവസായം ആരംഭിക്കുന്നതിനും നടത്തികൊണ്ടു പോകുന്നതിനുമുള്ള സേവനങ്ങളെ സംബന്ധിച്ച പരാതി തീർപ്പാക്കുന്നതിന് നിയമപരമായ അധികാരമുള്ള കമ്മിറ്റികൾ ജില്ലാ, സംസ്ഥാന തലങ്ങളിൽ രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസിനും സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. മുപ്പതു ദിവസത്തിനുള്ളിൽ പരാതിയിൽ തീരുമാനമെടുക്കുന്നതിനും ഇത് പതിനഞ്ചു ദിവസത്തിനുള്ളിൽ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിലുണ്ട്. നടപ്പിലാക്കാൻ താമസിച്ചാൽ ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കുകയും ചെയ്യും. ഇതിന്റെ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ചട്ടങ്ങൾ തയ്യാറാക്കി വരുന്നു. വ്യവസായങ്ങളെ വലയ്ക്കുന്ന കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഇപ്പോഴും നിലവിലുണ്ട്. ഇത്തരം നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കുന്നതിനായി ഇത് സംബന്ധിച്ച് പഠനം നടത്തി ശുപാർശ നൽകുന്നതിന് നിയമ സർവ്വകലാശാലാ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡിസംബർ മാസത്തിൽ തന്നെ ഈ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും: വീണ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button