KeralaLatest NewsNews

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് , സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമുദായ നേതാക്കള്‍

തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പ്രത്യക്ഷ സമരം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടാനുള്ള
പിണറായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത് വന്നു. നിയമനം പി.എസ്.സിക്ക് വിടുമെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടു. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ പ്രത്യക്ഷ സമരവും നിയമപരമായ നടപടികളും ഉണ്ടാകുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

Read Also : പിതാവ് ഉപേക്ഷിച്ചു പോയ 16 കാരിക്കും മാതാവിനും നീതി നിഷേധിക്കുന്നതായി പരാതി

കാന്തപുരം എ.പി അബൂബക്കര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലീം ജമാഅത്ത് ഒഴികെയുള്ള മുസ്ലീം സംഘടനകള്‍ ബോര്‍ഡ് നിയമനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു.

മത വിശ്വാസികള്‍ അല്ലാത്തവര്‍ മതത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ വാദം. സെന്‍ട്രല്‍ ആക്ടിന് എതിരാണ് സര്‍ക്കാര്‍ തീരുമാനമെന്നും വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും സംഘടനകള്‍ വ്യക്തമാക്കി. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button