Latest NewsKeralaNewsIndia

സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല: സന്ദീപ് വാര്യരെ വിമർശിച്ച് എസ്. സുദീപ്

'സംഘപരിവാറുകാരൻ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാൽ പോലും വിശ്വസിക്കരുത്': അധിക്ഷേപിച്ച് എസ്. സുദീപ്

തിരുവനന്തപുരം: ഹലാല്‍ വിവാദത്തിനിടെ ബി.ജെ.പി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതില്‍ വിമർശനവുമായി മുന്‍ ജഡ്ജി എസ്. സുദീപ്. കാട്ടാളന് വാല്‍മീകിയാകാമെങ്കിലും സംഘപരിവാറുകാരന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ലെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. സംഘപരിവാറുകാരന്‍ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാല്‍ പോലും വിശ്വസിക്കരുതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

എസ്. സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സന്ദീപ് വാര്യർ അദ്ദേഹത്തിൻ്റെ മനുഷ്യത്വ(?) പോസ്റ്റ് പിൻവലിച്ചതിൽ നിന്ന് നാം മനസിലാക്കേണ്ട കാര്യങ്ങൾ: കാട്ടാളന് വാല്മീകിയാകാം, പക്ഷേ സംഘപരിവാറുകാരന് ഒരിക്കലും ഒരു മനുഷ്യനാകാൻ കഴിയില്ല. വിവേകമല്ല, (പൂങ്കുന്നം) വികാരങ്ങളാണ് സംഘപരിവാറുകാരെ നയിക്കുന്നത്. ഉത്തരവാദിത്തമില്ലായ്മയാണ് സംഘപരിവാറുകാരൻ്റെ മുഖമുദ്ര. ഓരോ മനുഷ്യായുസിൻ്റെയും പ്രയത്നം മുഴുവൻ ഒറ്റനിമിഷംകൊണ്ട് തകർക്കുക എന്നതാണ് സംഘപരിവാറുകാരൻ്റെ കർത്തവ്യം. സംഘപരിവാറുകാരൻ ചിന്തിക്കരുത്, തലച്ചോറുള്ള സംഘിയുണ്ടെങ്കിൽ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യണം. സംഘപരിവാറുകാരൻ സ്വന്തം അച്ഛനാണെന്നു പറഞ്ഞ് ആരെയെങ്കിലും പരിചയപ്പെടുത്തിയാൽ പോലും വിശ്വസിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button