Latest NewsIndia

ത്രിപുര മുഖ്യമന്ത്രിയുടെ യോഗം തടസപ്പെടുത്താൻ ശ്രമം: തൃണമൂൽ നേതാവ് സയോണി ഘോഷ് അറസ്റ്റിൽ

യോഗത്തിനു നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു ഇവർ.

കൊൽക്കത്ത: തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും ബംഗാളി നടിയുമായ സയോണി ഘോഷിനെ ത്രിപുര പൊലീസ് അറസ്റ്റു ചെയ്തു. തൃണമൂൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ത്രിപുരയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നിരവധി സംഘർഷങ്ങൾ അവിടെ നടക്കുന്നതായും റിപോർട്ടുണ്ട്. ഇതിനിടെ ശനിയാഴ്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ പരിപാടി തടസപ്പെടുത്തിയതിനാണ് നടിയെ അറസ്റ്റ് ചെയ്തത്.

സയോണിക്കെതിരെ വധശ്രമത്തിന് കേസെടുത്താണ് അറസ്റ്റ്. യോഗത്തിനു നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു ഇവർ. എന്നാൽ അറസ്റ്റ് ചെയ്തു കൊണ്ടുപോയ ശേഷം പോലീസ് സ്റ്റേഷനിൽ വെച്ച് ബിജെപി പ്രവർത്തകർ തന്നെ മർദ്ദിച്ചെന്നാണ് ഇവരുടെ ആരോപണം. എന്നാൽ പോലീസ് ഇത് നിഷേധിച്ചു. പോലീസ് സ്റ്റേഷനിൽ ആരും കടന്നു കയറാൻ അനുവദിക്കില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button