Latest NewsUAENewsInternationalGulf

കുട്ടികളെ പരിചരിക്കാൻ പരിശീലനം: നഴ്‌സറി സ്‌കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ച് അബുദാബി

അബുദാബി: നഴ്‌സറി സ്‌കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ച് അബദാബി. നഴ്‌സറികളിലും പരിസരങ്ങളിലും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌ക്കരണം. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (അഡെക്) ആണ് നഴസറി സ്‌കൂളുകളുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിച്ചത്. കുട്ടികളുടെ എണ്ണത്തിനും പ്രായത്തിനും അനുയോജ്യമായ കളിക്കളവും മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും അഡെക് അറിയിച്ചു.

Read Also: ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നു: കേരളം സിറിയ പോലെയായെന്ന് കെ സുരേന്ദ്രൻ

രോഗവ്യാപനവും മലിനീകരണവും തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും രോഗബാധിതരായ കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംവിധാനം വേണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. രോഗ പ്രതിരോധ നടപടികളെടുക്കുകയും പോഷകാഹാരം ലഭിക്കുന്നെന്ന് ഉറപ്പാക്കുകയും വേണം. മുലയൂട്ടലിന്റെ പ്രയോജനവും പുകവലിയും ലഹരി വസ്തുക്കളുടെ ദോഷങ്ങളും സംബന്ധിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കണമെന്നും അഡെക് വ്യക്തമാക്കി.

പ്രതിരോധ കുത്തിവയ്പ്പുകളും വാക്‌സീനുകളും സമയബന്ധിതമായി നൽകുന്നതിന് സംവിധാനം വേണം. നഴ്‌സറി കുട്ടികളെ പരിചരിക്കാൻ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകണമെന്നും നിർദ്ദേശമുണ്ട്. കുട്ടിയുടെ ശാരീരിക, മാനസിക പരിചരണം ഉറപ്പാക്കി വൈകല്യങ്ങളും രോഗങ്ങളും നേരത്തേ കണ്ടെത്താൻ കഴിയണമെന്നും അഡെക് കൂട്ടിച്ചേർത്തു.

Read Also: കേസിലെ ദുരൂഹത നീക്കണം, മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ്: പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കെട്ടിടത്തിന്റെ താഴെയോ ഒന്നാം നിലയിലോ ആകണം നഴ്‌സറികൾ. ശുചിത്വം പാലിക്കുകയും അഗ്‌നിശമന സംവിധാനം ഉറപ്പാക്കുകയും വേണം. നഴ്‌സറിക്ക് അനുയോജ്യമായ കെട്ടിടമാണെന്ന് നഗരസഭയുടെ സാക്ഷ്യപത്രം ഉണ്ടാകണം. കുട്ടികളുടെ എണ്ണമനുസരിച്ചുള്ള സൗകര്യം ഒരുക്കണംമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ക്ലാസ് മുറികൾ, കളി സ്ഥലങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയ്ക്ക് നിശ്ചിത വലുപ്പമുണ്ടാകണം. ഓരോ മുറിയിലും ജനലും വൃത്തിയുള്ള പരവതാനികളും നിർബന്ധം. ശബ്ദ മലിനീകരണമില്ലാത്തതുമായ സ്ഥലത്താകണം നഴ്‌സറികകളെന്നും അഡെക് വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button