KeralaLatest NewsNews

അതിർത്തിക്കപ്പുറത്ത് ജീവിക്കുന്നവരും നമ്മുടെ ആളുൾ: പാകിസ്ഥാനുമായി ഇന്ത്യ ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് ഫറൂഖ് അബ്ദുള്ള

അതിർത്തിയിൽ അധിനിവേശം നടത്തിയ ചൈനയുമായി ചർച്ച നടത്താമെങ്കിൽ എന്തുകൊണ്ട് പാകിസ്ഥാന് അവസരം നൽകുന്നില്ല

ശ്രീനഗർ : കശ്മീർ വിഷയത്തിൽ പാകിസ്ഥാനുമായി ഇന്ത്യ സമാധാന ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ചൈനയുമായി ചർച്ച നടത്തിയ കേന്ദ്ര സർക്കാർ എന്തുകൊണ്ട് പാകിസ്ഥാനുമായി ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാക് അധീന കശ്മീർ തിരിച്ചുപിടിക്കണമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഫാറൂഖിന്റെ പരാമർശം.

‘ഇന്ത്യയും പാകിസ്ഥാനുമായി കശ്മീർ വിഷയത്തിൽ സമാധാന ചർച്ച നടത്തണമെന്ന് താൻ ഏറെ കാലമായി ആവശ്യപ്പെടുന്നു. ഇതിലൂടെ സുരക്ഷാ ഭീഷണി പരിഹരിക്കപ്പെടും. അതിർത്തിയിൽ അധിനിവേശം നടത്തിയ ചൈനയുമായി ചർച്ച നടത്താമെങ്കിൽ എന്തുകൊണ്ട് പാകിസ്ഥാന് അവസരം നൽകുന്നില്ല. അതിർത്തിക്കപ്പുറത്ത് ജീവിക്കുന്നവരും നമ്മുടെ ആളുകളാണ്. ഇന്ത്യയുടെ ഭൂപ്രദേശം പാകിസ്ഥാന് നൽകുകയോ അവരുടെ കയ്യിൽ നിന്ന് വാങ്ങുകയോ വേണ്ട. യഥാർത്ഥ നിയന്ത്രണ രേഖയിൽ വ്യക്തത വരുത്തുകയാണ് ചെയ്യേണ്ടത്. ഇതിലൂടെ പാകിസ്ഥാനിലേക്കുള്ള യാത്രയും വ്യാപാരവും വർധിപ്പിക്കാൻ
സാധിക്കും’- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Read Also  :  മുന്‍ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ തോക്കും തിരകളും കാണാനില്ല: നഷ്ടപ്പെട്ടത് ബസ് യാത്രയ്ക്കിടയിൽ

കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിക്കുന്നതായി ഫാറൂഖ് അബ്ദുള്ള പറഞ്ഞു. അതോടൊപ്പം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആർട്ടിക്കിൾ 370  പുനസ്ഥാപിക്കണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button