KeralaNattuvarthaLatest NewsNews

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് എസ് ബി ഐ

തിരുവനന്തപുരം: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി എസ് ബി ഐ. 2022 മാര്‍ച്ച്‌ 22 ആണ് പാന്‍ ആധാര്‍റുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. അതുകൊണ്ട് തന്നെ കഴിയുന്നതും വേഗത്തിൽ ഇവ തമ്മിൽ ബന്ധിപ്പിക്കണമെന്ന് എസ് ബി ഐ ഉപഭോക്താക്കളെ അറിയിച്ചു.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ

Also Read:പച്ചക്കറിക്ക് വില കൂടാൻ കാരണം ഉത്തരേന്ത്യയിലെ കർഷകർ: ഇ.പി ജയരാജൻ

www.incometax.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചതിനു ശേഷം ഔര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക. തുടർന്ന് പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കുക. പിന്നീട് മൊബൈല്‍ നമ്പര്‍ നല്‍കുക. ശേഷം ആധാര്‍ വിവരങ്ങള്‍ വാലിഡേറ്റ് ചെയ്യുന്നതിന് ഐ എഗ്രി-യില്‍ ക്ലിക്ക് ചെയ്യുകയും പിന്നീട് ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യുക.

എസ്‌എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, UIDPAN <12-അക്ക ആധാര്‍ നമ്പര്‍> <10-അക്ക PAN> എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറില്‍ അയക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button