Latest NewsNewsIndia

മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച അലംഭാവം ഭീകരര്‍ക്കും പാക്കിസ്ഥാനും സഹായമായി: മനീഷ് തിവാരി

പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പുസ്തകത്തിന്റെ ഉള്ളടക്കം ചര്‍ച്ചയായിരിക്കുകയാണ്

മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കാണിച്ച അലംഭാവം ഭീകരര്‍ക്കും പാക്കിസ്ഥാനും സഹായമായെന്ന് മുന്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഇംഗ്ലീഷ് പുസ്തകമായ 10 ഫ്‌ലാഷ് പോയിന്റ്‌സ് 20 ഇയേഴ്‌സിലാണ് ഇക്കാര്യമുള്ളത്. പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പുസ്തകത്തിന്റെ ഉള്ളടക്കം ചര്‍ച്ചയായിരിക്കുകയാണ്.

Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകും: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ

കോണ്‍ഗ്രസ് ഭരിച്ച കാലഘട്ടത്തിലെ കെടുകാര്യസ്ഥതയും കഴിഞ്ഞ 20 വര്‍ഷം ഇന്ത്യയിലുണ്ടായ വിവിധ സംഭവവികാസങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2008 നവംബര്‍ 26ന് രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെ കുറിച്ചാണ് മനീഷ് വിശദീകരിക്കുന്നത്. 26/11 എന്ന പേരില്‍ അറിയപ്പെടുന്ന മുംബൈ ഭീകരാക്രമണം 9/11ലെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കാളും ഒട്ടും കുറച്ച് കാണരുതായിരുന്നെന്ന് അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.

അമേരിക്ക തിരച്ചടിച്ചതുപോലെ ഇന്ത്യയും ശക്തമായി തിരിച്ചടിക്കേണ്ടിയിരുന്നുവെന്ന് മനീഷ് വ്യക്തമാക്കുന്നു. ഭീകരരുമായി ഏറ്റുമുട്ടിയ സൈന്യത്തോടും മുംബൈ പൊലീസിനോടും കോണ്‍ഗ്രസ് നന്ദി കാണിച്ചില്ലെന്നും പാക്കിസ്ഥാനെതിരെ ശക്തമായ ഒരു നീക്കവും നടത്തിയില്ലെന്ന് മനീഷ് പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button