KeralaLatest NewsNews

അനുപമയും അജിത്തും ഒരുമിക്കാന്‍ വൈകിയത് ആ ഡിവോഴ്‌സ് കിട്ടാന്‍ വൈകിയത് കാരണം: ഷിജൂ ഖാന് പിന്തുണയുമായി ആനാവൂർ

ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല.

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തെറ്റ് തിരുത്താൻ തയ്യാറാവാതെ സിപിഐഎം. വിവാദത്തില്‍ ഉൾപ്പെട്ട ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. അജിത്തിന് ഒരു ഭാര്യയുണ്ടെന്നും അവരുടെ അവകാശങ്ങളെ കുറിച്ച്‌ ചിന്തിക്കണമെന്നുമുള്ള വാദഗതിയുമായാണ് സിപിഎം ജില്ലാ സെക്രട്ടറി രംഗത്ത് എത്തിയത്.

‘ആരെങ്കിലും സമരം ചെയ്താല്‍ നടപടി സ്വീകരിക്കില്ല. പാര്‍ട്ടിക്ക് ബോധ്യമാകണം. അജിത്തിന് ഒരു ഭാര്യയുണ്ട്. അവരെ കുറിച്ച്‌ ആരും സംസാരിക്കുന്നില്ല. അവര്‍ ഒരു സ്ത്രീയല്ല. അവര്‍ക്കും അവകാശമില്ലേ. ഇപ്പോള്‍ ഒരു നടപടിയും ഷിജൂഖാന്റെ പേരില്‍ എടുക്കില്ല. ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ട്. ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഎമ്മിന്റെ ജോലിയല്ല. എന്നാല്‍ വീഴ്‌ച്ച സംഭവിച്ചെന്ന് കണ്ടാല്‍ പാര്‍ട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണ്’- ആനാവൂര്‍ വ്യക്തമാക്കി.

‘ആരെങ്കിലും സമരം ചെയ്തെന്ന് വിചാരിച്ച്‌ ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ട്. കുഞ്ഞിനെ ലഭിച്ച്‌ ഒരു മാസത്തിനുള്ളില്‍ രേഖാമൂലം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അമ്മയ്ക്ക് കുഞ്ഞിനെ നിയമകുരുക്കില്ലാതെ നല്‍കിയിട്ടുണ്ട്. സംരക്ഷണവും പരിപാലനവും മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതല’- ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

Read Also: പ്രളയമാണ് വിലക്കയറ്റത്തിന് കാരണം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളെത്തിയെന്ന് കൃഷിമന്ത്രി

‘ശിശുക്ഷേമ സമിതി നിയമപരമായ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തതായി ഒരു ഏജന്‍സിയും ഇതുവരെ പറഞ്ഞിട്ടില്ല. അത് പറയാത്തിടത്തോളം കാലം ശിശുക്ഷേമ കൗണ്‍സില്‍ ചെയര്‍മാന്‍ ഷിജൂ ഖാനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ഷിജുഖാന്‍ സിപിഎം ആയതുകൊണ്ടുള്ള ആക്രമണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന് തെറ്റായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് തിരുത്താന്‍ തയ്യാറായിട്ടില്ല’- ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button