ErnakulamKeralaLatest NewsNews

‘മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ല, സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടു’: വിഎം സുധീരനോട് ഹൈക്കോടതി

ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകാമെന്നും കോടതി

കൊച്ചി: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്പനശാലകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ സുധാകരന്‍

ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് കഴിയില്ലെന്നും അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകാമെന്നും കോടതി വ്യക്തമാക്കി. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടിയാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ സര്‍ക്കാര്‍ 175 പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് ആലോചിക്കുന്നതെന്നും സുധീരന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സുധീരന്റെ ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.

shortlink

Related Articles

Post Your Comments


Back to top button