ThiruvananthapuramKeralaNattuvarthaLatest NewsNews

ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വിലകുറയുമെന്ന് മന്ത്രി പി പ്രസാദ്

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ വാങ്ങി വിപണിയിലെത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കർണാടക, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളുമായി സഹകരിച്ച് കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ വാങ്ങി വിപണിയിലെത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു : യു​വാ​വ് പിടിയിൽ

ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തിൽ എത്തി. ഹോർട്ടികോർപ്പ്, വിഎഫ് പിസി എന്നിവ വഴി അയൽ സംസ്ഥാനങ്ങളിലെ കർഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നതെന്നും കൂടുതൽ ലോഡ് പച്ചക്കറിയെത്തുമ്പോൾ വില കുറയുമെന്നാണ് കരുതുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button