News

സിപിഐഎമ്മിനോട് സഹതാപം മാത്രം : കെകെ രമ

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിട്ടുവേണം സിപിഐഎം പൊതുസമൂഹത്തോട് സംസാരിക്കാനെന്ന് കെ കെ രമ എംഎല്‍എ.

Also Read : ശബരിമല തീർത്ഥാടത്തിനായി കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി സർക്കാർ 

‘ സദാചാരത്തെ സംബന്ധിച്ച് എന്തെല്ലാമാണ് സിപിഐഎം സംസാരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെയാണ് പുരോഗമന പ്രസ്ഥാനത്തിന്റെ മേലങ്കി അണിയാന്‍ സാധിക്കുന്നത്. പാര്‍ട്ടിയോട് സഹതാപം തോന്നുകയാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നുകയാണെന്നും കെകെ രമ പറഞ്ഞു.

ഗുരുതര വീഴ്ചകൾ ശിശുക്ഷേമ സമിതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും ഷിജുഖാനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. പഠിച്ചിട്ടു വേണമായിരുന്നു ആനാവൂര്‍ നാഗപ്പനെ പോലുള്ള ആളുകള്‍ പ്രതികരിക്കാനെന്നും രമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button