MalappuramKeralaNattuvarthaLatest NewsNews

പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു : പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയും​ നേ​രി​ട്ടും അ​പ​മാ​നി​ച്ച​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാണ് കു​റ്റി​പ്പു​റം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു

കു​റ്റി​പ്പു​റം: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ കേ​സി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്രമിച്ചെന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെതിരെ പ​രാ​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയും​ നേ​രി​ട്ടും അ​പ​മാ​നി​ച്ച​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാണ് കു​റ്റി​പ്പു​റം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. പി​ന്നീ​ട് മൊ​ഴി​യെ​ടു​ക്കു​ന്ന സ​മ​യ​ത്തും ത​ന്നെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മിച്ചെന്നും യുവതി പറയുന്നു.

മ​ക്ക​ളു​മൊ​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ആണ് യുവതിയുടെ താമസം. പ്ര​ദേ​ശ​ത്തു​ള്ള ടാ​ക്സി ഡ്രൈ​വ​റെ​യും ത​ന്നെ​യും ചേ​ർ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള​യാ​ൾ അ​പ​വാ​ദ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചിരുന്നു. തു​ട​ർ​ന്ന് ഗ​ൾ​ഫി​ലു​ള്ള ഭ​ർ​ത്താ​വിന്റെ​യും മ​ക്ക​ളു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം കു​റ്റി​പ്പു​റം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കു​റ്റി​പ്പു​റം സി.​ഐ ത​നി​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ങ്കി​ലും സ്​​റ്റേ​ഷ​നി​ലെ ഒ​രു സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ​രാ​തി​യി​ൽ തെ​ളി​വു​ക​ളി​ല്ലെ​ന്നും കോ​ട​തി ത​ള്ളും എ​ന്നു​മു​ള്ള വാ​ദം ഉ​ന്ന​യി​ച്ച്​ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ക​യും കേ​സി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ‌

Read Also : ‘എയ്ഡൻ അനു അജിത് അഥവാ തീപ്പൊരി’: കുഞ്ഞിന് പേരിട്ടത് ഗർഭിണിയായിരിക്കുമ്പോഴെന്ന് അനുപമ

മ​ഹ​ല്ല് വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ൽ ത​ന്നെ​പ്പ​റ്റി അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ച പ്ര​തി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ അ​ട​ക്കം ന​ൽ​കി​യി​ട്ടും ഇ​യാ​ൾ​ക്കെ​തി​രെ തെ​ളി​വി​ല്ല എ​ന്നാ​ണ് ഈ ​പൊലീ​സു​കാ​ര​ൻ പ​റ​ഞ്ഞ​ത്. പൊലീ​സു​കാ​രന്റെ ന​ട​പ​ടി ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും വ​നി​ത ക​മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button