PathanamthittaLatest NewsKeralaNattuvarthaNews

ശബരിമല തീര്‍ത്ഥാടനം: നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണം, ഇളവ് തേടി ദേവസ്വം ബോര്‍ഡ്

സന്നിധാനത്ത് വിരി വയ്ക്കാനുള്ള അനുവാദം ഇല്ലാത്തതോടെ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പരാമാവധി വേഗത്തില്‍ മല ഇറങ്ങുകയാണ്

ശബരിമല: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ നെയ് അഭിഷേകത്തിനും സന്നിധാനത്ത് വിരിവയ്ക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. തീര്‍ത്ഥാടനം ആരംഭിച്ചശേഷം രണ്ടാം തവണ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് ചര്‍ച്ച ചെയ്തു.

Read Also : ‘മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്, എന്നും ഞാനായിരുന്നു തുണ: ഞാനും പോകും, ഹൃദയഭേദക കുറിപ്പുമായി മോഫിയയുടെ പിതാവ്

സന്നിധാനത്ത് വിരി വയ്ക്കാനുള്ള അനുവാദം ഇല്ലാത്തതോടെ ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പരാമാവധി വേഗത്തില്‍ മല ഇറങ്ങുകയാണ്. നിശ്ചിത സമയത്തിനുള്ളില്‍ മല കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നത്.

പമ്പ സ്‌നാനത്തിന് ജലനിരപ്പ് കുറഞ്ഞ ശേഷം മാത്രമായിരിക്കും അനുമതി നല്‍കുക. സുരക്ഷയൊരുക്കാന്‍ ത്രിവേണിയില്‍ ബാരിക്കേടുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നീലിമല പാത തുറക്കുന്നതിനും എരുമേലിയില്‍ നിന്നും പുല്ലുമേട്ടില്‍ നിന്നുമുള്ള കാനന പാത വെട്ടിത്തെളിക്കാനും വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button