Latest NewsKeralaNewsIndia

സൗജന്യ റേഷന്‍ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സൗജന്യ റേഷന്‍ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡിലെ ഓരോ വ്യക്തിക്കും അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ആണ് നല്‍കുക. കൊവിഡ് പ്രതിസന്ധി തുടങ്ങിയ വേളയില്‍ ആരംഭിച്ച കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിവിധ ഘട്ടങ്ങളായി നീട്ടുകയായിരുന്നു.

ഇപ്പോള്‍ നാലാം തവണയാണ് സമയപരിധി നീട്ടുന്നത്.കഴിഞ്ഞ വര്‍ഷം ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ സൗജന്യ ധാന്യ വിതരണം തുടങ്ങിയത്. 2.60 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് വേണ്ടി ചെലവഴിക്കുന്നത്. മാർച്ച്‌വരെ വിതരണം തുടർന്നു പോകുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാണെന്നായിരുന്നു മന്ത്രിസഭാ വിലയിരുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button