KeralaLatest NewsNews

ആക്രമണങ്ങൾ നടത്തുന്നത് സൈബർ സഖാക്കൾ : കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് വരെ സമരം ചെയ്യുമെന്ന് അനുപമ

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് വരെ സമരം ചെയ്യുമെന്ന് അനുപമ. ഡിസംബർ പത്ത് മുതൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം മാറ്റുമെന്ന പ്രഖ്യാപനവും അവർ നടത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അനുപമ ഇക്കാര്യം പറഞ്ഞത്.

കുഞ്ഞ് കൂടിയുള്ളതിനാൽ പ്രത്യക്ഷ സമരം ഇനി തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അനുപമ പറഞ്ഞു. കുട്ടിക്കടത്ത് എന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും, അന്ന് പുതിയ സമരം തീരുമാനിച്ചിട്ടുണ്ടെന്നും, ബാക്കി സമരങ്ങളെക്കുറിച്ച് അന്നേ ദിവസം പ്രഖ്യാപിക്കുമെന്നും അനുപമ വ്യക്തമാക്കി.

Read Also :  നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ അജ്മല്‍ കസബിന്റെ മൊബൈല്‍ ഫോണ്‍ പരംബീര്‍ സിംഗ് നശിപ്പിച്ചു

സോഷ്യൽമീഡിയയിൽ തനിക്കെതിരെ ആക്രമണങ്ങൾ നടത്തുന്നത് കൂടുതലും സൈബർ സഖാക്കളാണ്. എന്നാൽ ഒരു ഭാഗത്തുനിന്ന് പിന്തുണയുണ്ട്, മറുഭാഗത്ത് ആക്രമണവും. തന്റെ കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അനുപമ പറഞ്ഞു. കേസിൽ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പ്രശ്നം കാര്യമായി എടുക്കുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.

shortlink

Post Your Comments


Back to top button