KeralaLatest NewsNews

കാസർഗോഡ് സർക്കാർ സ്കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ റാഗിങ്

കാസർഗോഡ്: കാസർഗോഡ് ഉപ്പള സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്. പ്ലസ് വണ്‍ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. കുട്ടിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചു. ഇതിന്റെ ദ്യശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. സ്കൂളിന് എതിർവശത്തുള്ള കഫറ്റീരിയയിൽ വെച്ചാണ് മുടി മുറിച്ചതെന്ന് ഇരയായ വിദ്യാർത്ഥി പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥിയും രക്ഷിതാവും സംഭവത്തിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കിൽ നടപടിയെടുക്കാമെന്നാണ് അധ്യാപകരുടെ നിലപാട്.

Read Also  :  സഞ്ജിത്തിനെ വെട്ടിയത് 4 പേര്‍ , 4 സഹായികള്‍: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

സംഭവത്തിൽ നിക്ക് പരാതിയില്ലെന്ന നിലപാടിലാണ് കുട്ടി. സ്കൂളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണെന്നും വിദ്യാർത്ഥികളെ ഡാൻസ് കളിപ്പിക്കുകയും, വേഷം കെട്ടിക്കുകയും ചെയ്തതായി വിവരമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button