Latest NewsNewsIndia

വിവാഹ യാത്രയ്ക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം : വരന്റെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണ മരണം

ഭുവനേശ്വര്‍ : വിവാഹ യാത്രയ്ക്ക് നേരെ ലോറി പാഞ്ഞുകയറി വരന്റെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയില്‍ ദേശീയപാത 326-ലായിരുന്നു അപകടം.

Read Also :അട്ടപ്പാടിയിൽ ഇന്ന് രണ്ട് ശിശുമരണങ്ങൾ : ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ദേശീയ പാതയ്ക്കരികിലൂടെ ആഘോഷ പരിപാടികളുമായി നീങ്ങിയിരുന്ന സംഘത്തിന് നേരെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. അതേസമയം അപകടസമയത്ത് ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഡ്രൈവറെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പോലീസിന് കൈമാറിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button