Latest NewsNewsIndiaCrime

എയര്‍ പമ്പിലൂടെ ശരീരത്തിലേയ്ക്ക് വായു കടത്തിവിട്ട് സഹപ്രവര്‍ത്തകരുടെ വിനോദം: യുവാവിനു ജീവന്‍ നഷ്ടമായി

നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്

കൊല്‍ക്കത്ത: ജോലിക്കിടയില്‍ സഹജീവനക്കാര്‍ നടത്തിയ വിനോദത്തിന്റെ ഫലമായി യുവാവിന് ജീവൻ നഷ്ടമായി. പശ്ചിമബംഗാളില്‍ ഹൂഗ്ലി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജൂട്ട് മില്ലിലെ തൊഴിലാളികള്‍ നേരമ്പോക്കിന് നടത്തിയ സംഭവമാണ് മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയുടെ മരണത്തിനു കാരണമായത്.

നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിസമയത്തെ ഷിഫ്റ്റില്‍ ജോലിയെടുക്കുകയായിരുന്ന റഹ്മത്ത് അലിയെ സഹതൊഴിലാളികള്‍ പിടിച്ചുകൊണ്ടുപോയി മലദ്വാരം വഴി പമ്പിലൂടെ വായു കടത്തിവിട്ടു മില്ലിലെ ജൂട്ട് വൃത്തിയാക്കുന്ന എയര്‍പമ്ബാണ് അലിയുടെ ശരീരത്തിലേക്ക് കയറ്റിയത്. സഹപ്രവര്‍ത്തകര്‍ ഇത് ചെയ്യാന്‍ ശ്രമിച്ചപ്പോൾ റഹ്മത്ത് അലി എതിര്‍ത്തെങ്കിലും കൂട്ടാക്കിയില്ല. സംഭവത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അലിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തോളം ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

read also: കനത്ത മഴ : തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി

വായു മര്‍ദ്ദം മൂലം അലിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മരണം സംഭവിച്ചതോടെ അലിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. മില്ലിലെ തൊഴിലാളിയായ ഷാസദ ഖാനാണ് കേസിലെ മുഖ്യപ്രതി

shortlink

Related Articles

Post Your Comments

Related Articles


Back to top button