PathanamthittaKeralaNattuvarthaLatest NewsNews

അയ്യനെ കാണാന്‍ ഉണ്ണി മുകുന്ദന്‍‍ സന്നിധാനത്ത്: മേപ്പടിയാനിലെ അയ്യപ്പഭക്തി ഗാനം ശബരീശ്വരന് സമര്‍പ്പിച്ചു

ശബരിമല: ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച്‌ നായകനായി അഭിനയിക്കുന്ന മേപ്പടിയാന്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ നടന്നു. നടന്‍ രാഹുല്‍ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന്‍ നനമ്പൂതിരി, ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര വാരിയര്‍, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ് പി പ്രേംകുമാര്‍, ദേവസ്വം പിആര്‍ഓ സുനില്‍ അരുമാനൂര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാര്‍ച്ച് മാസത്തോടെ മഹാരാഷ്ട്രയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും, വലിയൊരു മാറ്റത്തിന് നിങ്ങള്‍ സാക്ഷികളാവും: മന്ത്രി

കോവിഡിന് ശേഷം വീണ്ടും ശബരിമല ദര്‍ശനം നടത്താനും അയ്യനെ കണ്ട് അനുഗ്രഹം വാങ്ങാനും കഴിഞ്ഞതായും സന്നിധാനം വീണ്ടും ഭക്തജന സാന്ദ്രമായി കണ്ടതില്‍ സന്തോഷം തോന്നിയെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

താന്‍ ആദ്യമായി നിര്‍മിക്കുന്ന മേപ്പടിയാന്‍ തുടങ്ങിയതും അയ്യന്റെ അനുഗ്രഹം വാങ്ങിയാണെന്നും ചിത്രത്തില്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം നിര്‍വഹിച്ച വിനായക് ശശികുമാര്‍ വരികള്‍ എഴുതിയ ഒരു അയ്യപ്പ ഭക്തിഗാനം പാടാനും അത് ശബരിമല തന്ത്രി ശ്രീ കണ്ഠര് മഹേഷ് മോഹനര്‍ക് പ്രിയ സുഹൃത്ത് രാഹുല്‍ മാധവ് കൈമാറി പ്രകാശനം ചെയ്യാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷമുണ്ടെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button