Latest NewsNewsInternational

‘മതവികാരം വ്രണപ്പെടുത്തും‘: ഐ എസ് പിടിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ പരിപാടിക്ക് കാനഡയിൽ വിലക്ക്

ടൊറോന്റോ: ഐ എസ് ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട യസീദി മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ പരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി കാനഡയിലെ സ്കൂൾ ബോർഡ്. നൊബേൽ പുരസ്‌കാര ജേതാവ് കൂടിയായ നാദിയയുടെ പുസ്തകം ചർച്ച ചെയ്യുന്ന പരിപാടി മുസ്ലീം വിദ്യാർത്ഥികളുടെ  മതവികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്കൂൾ അധികൃതർ പരിപാടിക്ക് വിലക്ക് ഏർപ്പെടുത്തിയത്.

Also read:ഒമൈക്രോൺ വ്യാപനം ക്രിക്കറ്റിനും തിരിച്ചടി: ആശങ്കയുടെ നിഴലിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം

ഏഴ് വർഷങ്ങൾക്ക് മുൻപ് 2014 ൽ 19 വയസുള്ളപ്പോഴാണ് നാദിയ മുറാദിനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ട് പോയത്. വടക്കൻ ഇറാഖിൽ നിന്നും തട്ടിക്കൊണ്ടുപോയ ഈ പെൺകുട്ടിയെ ഏറെ കാലം ലൈംഗിക അടിമയാക്കി വെക്കുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട മുറാദ് ഭീകരരുടെ ക്രൂര പീഡനങ്ങളെ വിശദീകരിച്ചുകൊണ്ട് ഒരു പുസ്തകം എഴുതിയിരുന്നു.

തുടർന്ന് മുറാദിന് നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. മുറാദ് എഴുതിയ പുസ്തകമായ ‘ ദി ലാസ്റ്റ് ഗേൾ: മൈ സ്റ്റോറി ഓഫ് കാപ്റ്റിവിറ്റി, ആന്റ് മൈ ഫൈറ്റ് എഗേൻസ്റ്റ് ദി ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചയാണ് കാനഡയിൽ വിലക്കിയിരിക്കുന്നത്. ടൊറന്റോ ജില്ലാ സ്‌കൂൾ ബോർഡാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button