KeralaLatest NewsNewsIndia

ഒമിക്രോൺ : അന്താരാഷ്ട്ര യാത്രാ നിയന്ത്രണം ഒഴിവാക്കുന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള നിയന്ത്രണം ഒഴിവാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ അവസാനത്തോടെ സർവീസുകൾ ആരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Also Read : ഇന്ത്യയെ നടുക്കിയ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി അബ്ദുൾ മജീദ് ചികിത്സയിലിരിക്കെ മരിച്ചു

പുതിയ കൊറോണ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രതയോടെ നീങ്ങണമെന്നും മോദി നിർദേശിച്ചു. ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യങ്ങളും പുതിയ വകഭേദം ഉയർത്തുന്ന ഭീഷണികളും ചർച്ച ചെയ്തു. അടിയന്തര സാഹചര്യത്തിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button