UAELatest NewsNewsInternationalGulf

പകർച്ചപ്പനി: മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

അബുദാബി: തണുപ്പുകാലമായതോടെ പകർച്ചപ്പനിയുമായി (ഇൻഫ്‌ലൂവൻസ) യുഎഇയിൽ ആശുപത്രിയിൽ എത്തുന്നവരെ എണ്ണം വർധിക്കുന്നു. ഫ്‌ളൂ വാക്‌സിൻ എടുത്തും പ്രതിരോധം ശക്തിപ്പെടുത്തിയും മുൻകരുതൽ സ്വീകരിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.

Read Also: മികവ് സിപിഎമ്മിനും അവകാശപ്പെട്ടത് തന്നെ, പക്ഷെ തങ്ങളുടെ മാത്രം വിജയമാണെന്ന് പറയുന്നത് രാഷ്ട്രീയ അശ്ലീലം: പിസി വിഷണുനാഥ്

കടുത്ത പനി, ചുമ, ജലദോഷം, തൊണ്ടവേദന, തുമ്മൽ, ശരീരവേദന, മൂക്കടപ്പ്, ഛർദി എന്നിവയാണ് പകർച്ചപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കോവിഡുമായി സാമ്യമുള്ള രോഗലക്ഷണങ്ങളാണെങ്കിലും അപകടകരമല്ലെന്നും സാധാരണ മൂന്നോ നാലോ ദിവസംകൊണ്ട് മാറുമെന്നും ഡോക്ടർമാർ പറയുന്നു.

പകർച്ചപ്പനി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

പകർച്ചപ്പനി വന്നാൽ പാരസെറ്റമോൾ (പനഡോൾ) മുതിർന്നവർക്ക് 500 എംജി ഗുളിക മൂന്നു തവണ കഴിക്കാം. കടുത്ത പനിയുണ്ടെങ്കിൽ 6 മണിക്കൂർ ഇടവിട്ടുംഗുളിക കഴിക്കാവുന്നതാണ്. ആവി കൊള്ളുകയും ചെറുചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുകയും ചെയ്യണം. ചൂടുള്ള ഭക്ഷണം കഴിക്കുകയും സൂപ്പും ചൂടു വെള്ളവും ധാരാളം കുടിക്കുകയും വേണം. ഇലക്കറികളും അധികം മധുരമില്ലാത്ത പഴങ്ങളും കൂടുതലായി കഴിക്കണം. 3 ദിവസം കഴിഞ്ഞിട്ടും പനി മാറാതിരിക്കുകയോ ശരീര വേദന കൂടുകയോ ചെയ്താൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

Read Also: തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തില്ല: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം

shortlink

Related Articles

Post Your Comments

Related Articles


Back to top button