ThiruvananthapuramKeralaNattuvarthaLatest NewsNews

ബൈ​ക്ക് തി​രി​കെ ന​ൽ​കാ​ൻ വൈ​കിയതിന്​ യു​വാ​വി​നെ​യും സ​ഹോ​ദ​രി​യെ​യും വീട്ടിൽ കയറി ആക്രമിച്ചു:നാ​ലം​ഗ സം​​ഘം പിടിയിൽ

ഒ​ക്​​ടോ​ബ​ർ 24ന്​ ​രാ​ത്രി 8.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്

കി​ളി​മാ​നൂ​ർ: ബൈ​ക്ക് തി​രി​കെ ന​ൽ​കാ​ൻ വൈ​കി​യ​തി​നെ ​തു​ട​ർ​ന്ന് യു​വാ​വി​നെ​യും സ​ഹോ​ദ​രി​യെ​യും രാ​ത്രി വീ​ടു​ക​യ​റി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ നാ​ലം​ഗ സം​ഘം അറസ്റ്റിൽ. പ​ള്ളി​ക്ക​ൽ പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്.

മ​ട​വൂ​ർ വേ​മൂ​ട് സ​ലിം മ​ൻ​സി​ലി​ൽ അ​ജ്മ​ൽ (26), മാ​വി​ൻ​മൂ​ട് ക​ണി​ശ്ശേ​രി വീ​ട്ടി​ൽ ആ​ഷി​ഖ് (24), പു​ലി​യൂ​ർ​കോ​ണം മാ​ങ്കോ​ണം നി​ഷാ​ൻ മ​ൻ​സി​ലി​ൽ കി​ഷാം (33), നി​ഷാ​ൻ (34) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടിയിലായത്. ഒ​ക്​​ടോ​ബ​ർ 24ന്​ ​രാ​ത്രി 8.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

മ​ട​വൂ​ർ വേ​മൂ​ട് പാ​ല​ത്തി​ന്​ സ​മീ​പം ജ്യോ​തി​ക​ഭ​വ​നി​ൽ അ​ജി​ത​കു​മാ​രി (40), സ​ഹോ​ദ​ര​ൻ ബി​ജു​കു​മാ​ർ (37) എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ൾ ആക്രമിച്ചത്. പ്ര​തി​ക​ളു​ടെ സു​ഹൃ​ത്താ​യ ബി​ജു​കു​മാ​ർ ഇ​വ​രി​ൽ ഒ​രാ​ളു​ടെ ബൈ​ക്ക് കൊ​ണ്ടു​പോ​യിരുന്നു. ഇത് തി​രി​കെ കൊ​ടു​ക്കാ​ൻ താ​മ​സി​ച്ച​തി​​നാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read Also : പ​റ​വ​ട്ടാ​നി​യി​ലെ കൊ​ല​പാ​ത​കം : മുഖ്യപ്രതി പിടിയിൽ

അ​ടി​യേ​റ്റ ഇ​രു​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ​തേ​ടി. തു​ട​ർ​ന്ന് പ​ള്ളി​ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ള്ളി​ക്ക​ൽ സി.​ഐ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആണ് നാ​ല് പ്ര​തി​ക​ളെ​യും പൊ​ലീ​സ് പി​ടി​കൂ​ടിയത്.

പ​ള്ളി​ക്ക​ൽ സി.​ഐ പി. ​ശ്രീ​ജി​ത്തിന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എം. ​സ​ഹി​ൽ, ബാ​ബു, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ബി​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button