MalappuramLatest NewsKeralaNattuvarthaNews

വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു : യുവാവിനെ​ ക്രൂര മർദനത്തിനിരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ

പൊ​ന്നാ​നി സ്വ​ദേ​ശി അ​ർ​ഷാ​ദ് (20), കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു (19), പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത എ​ട​പ്പാ​ൾ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്

എ​ട​പ്പാ​ൾ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പിടിയിൽ. ച​ങ്ങ​രം​കു​ളം പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്. പൊ​ന്നാ​നി സ്വ​ദേ​ശി അ​ർ​ഷാ​ദ് (20), കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു (19), പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത എ​ട​പ്പാ​ൾ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. പൊ​ന്നാ​നി റോ​ഡി​ൽ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ വി​ദ്യാ​ർ​ഥി​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​നി സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലേക്ക് കയറി. ഇതിനെപറ്റി ചാ​യ​ക്ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന യു​വാ​വ് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​രാ​യ സം​ഘം യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ൾ കൊ​ണ്ട് ത​ല​യി​ലും മു​ഖ​ത്തും ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്യുകയായിരുന്നു. തുടർന്ന് യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.

Read Also : മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തുന്നു : പരാതിയുമായി യുവാവ്

എ​ട​പ്പാ​ൾ ടൗ​ണി​ലെ ഹോം ​ഗാ​ർ​ഡ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​തോ​ടെ മൂ​ന്ന് യു​വാ​ക്കളും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​ർ​ഷാ​ദി​നെ ത​ട​ഞ്ഞു വെ​ച്ച് ച​ങ്ങ​രം​കു​ളം പൊ​ലീ​സി​ന് കൈ​മാ​റി.

പ​രി​ക്കേ​റ്റ യു​വാ​വ് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button