KeralaLatest NewsNews

റോഡിലെ കുഴികളുടെ ദൃശ്യം പകർത്താനെത്തി: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെതിരെ ആക്രമണം

കെ എൽ 74 എ 5482 ആക്ടീവാ ബൈക്കാണ് അരവിന്ദിനെ ഇടിച്ചത്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാനെ മദ്യപസംഘം ആക്രമിച്ചതായി പരാതി. തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അരവിന്ദിനെതിരെയാണ് ആക്രമണം ഉണ്ടായത്. കോട്ടൺ ഹിൽ സ്കൂളിന് സമീപത്തിലെ റോഡിലെ കുഴികളുടെ ദൃശ്യം പകർത്താനെത്തിയ അരവിന്ദിനെ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. കെ എൽ 74 എ 5482 ആക്ടീവാ ബൈക്കാണ് അരവിന്ദിനെ ഇടിച്ചത്.

Read Also: കോട്ടയത്ത് നിന്ന് കാണാതായ പെൺകുട്ടികളെ തിരുവനന്തപുരത്ത് ലോഡ്ജിൽ കണ്ടെത്തി: ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാർ പിടിയിൽ

തിരുവനന്തപുരം നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. കോട്ടൺഹിൽ സ്കൂളിന് മുന്നിലെ കുഴിയിൽ വീണായിരുന്നു അപകടം. ഇന്നലെയും ഇവിടെ വച്ച് ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. ഈ അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്താ സംഘം എത്തിയത്. റിപ്പോർട്ടിനാവശ്യമായ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

shortlink

Post Your Comments


Back to top button