KollamKeralaNattuvarthaLatest NewsNews

യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

യാത്രക്കാരന്‍ ബേബിയാണ് അനില്‍ കുമാറിനെ മര്‍ദ്ദിച്ചത്

കൊല്ലം : കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. അഞ്ചാലുംമൂട്ടിലാണ് സംഭവം. യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അഞ്ചാലുംമൂട് സ്വദേശി അനില്‍ കുമാറിനാണ് (58) മര്‍ദ്ദനമേറ്റത്.

യാത്രക്കാരന്‍ ബേബിയാണ് അനില്‍ കുമാറിനെ മര്‍ദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

Read Also :മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം : തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ

സംഭവത്തില്‍ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button