Latest NewsNewsIndia

ത്രിപുര തെരഞ്ഞെടുപ്പ്​: ശക്തമായ മുന്നേറ്റവുമായി ബിജെപി: തകർന്നടിഞ്ഞ് സിപിഎം

അഗർത്തല : അഗർത്തല മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റവുമായി ബിജെപി.ആദ്യഫലസൂചനകൾ ബിജെപിക്ക് അനുകൂലമായിട്ടാണ് പുറത്തുവരുന്നത്.

13 മുനിസിപ്പൽ കൗൺസിലുകൾ, അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകൾ, ആറ് നഗര പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടെ 334 സീറ്റുകളിലേക്കാണ് ത്രിപുരയിൽ തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയെ കൂടാതെ തൃണമൂൽ കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ പാർട്ടികളാണ് പ്രധാനമായും മത്സരത്തിനുണ്ടായിരുന്നത്. എല്ലാ സീറ്റുകളിലും മത്സരിച്ച ഭരണകക്ഷിയായ ബിജെപി 112 ഇടത്തും മുന്നിട്ട് നിൽക്കുകയാണ്.

Read Also  :  ‘എന്‍റെ പേര് മുനാവര്‍ ഫാറൂഖി എന്നാണ്, വിദ്വേഷം ജയിച്ചു’: ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് കൊമേഡിയൻ

അഗർത്തല കോർപ്പറേഷനിലെ 51 വാർഡുകളിൽ 29 ഇടത്തും ബിജെപി വിജയം ഉറപ്പിച്ചു. തുഷാന്ത് കാന്തി ഭട്ടാചാര്യ, അഭിഷേക് ദത്ത എന്നിവർ വിജയിച്ച ബിജെപി സ്ഥാനാർത്ഥികളാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സംസ്ഥാനം.

shortlink

Related Articles

Post Your Comments


Back to top button