KozhikodeKeralaNattuvarthaLatest NewsNewsCrime

റോഡ് വെട്ടാന്‍ ശ്രമിച്ചവരെ തടഞ്ഞു: യുവതിയ്ക്ക് നേരെ മണ്‍വെട്ടി കൊണ്ട് ആക്രമണം, തലയ്ക്ക് പരിക്ക്

അനുമതിയില്ലാതെ യുവതിയുടെ പറമ്പിലൂടെ പുലര്‍ച്ചെ റോഡുവെട്ടാന്‍ ശ്രമിക്കുകയായിരുന്നു

കോഴിക്കോട്: പറമ്പിന് സമീപത്ത് റോഡ് വെട്ടാന്‍ ശ്രമിച്ചവരെ തടഞ്ഞ യുവതിയ്ക്ക് നേരെ ആക്രമണം. മണ്‍വെട്ടി കൊണ്ടുള്ള ആക്രമണത്തില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഇരിങ്ങല്‍ കൊളാവി സ്വദേശി ലിഷയ്ക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

Read Also : കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധന, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അനുമതിയില്ലാതെ യുവതിയുടെ പറമ്പിലൂടെ പുലര്‍ച്ചെ റോഡുവെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ലിഷയെ മണ്‍വെട്ടി കൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ലിഷയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ലിഷയുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ മറ്റു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button