Latest NewsUAENewsInternationalGulf

ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽഐനിൽ: ഉദ്ഘാടനം നിർവ്വഹിച്ചു

അൽ ഐൻ: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിൽ പ്രവർത്തനം ആരംഭിച്ചു. ഷിയാബ് അൽ അഷ്‌ക്കറിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ്. സ്വദേശി വ്യവസായ പ്രമുഖനായ ശൈഖ് ഹമദ് സാലെം അൽ അമേരിയാണ് ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: മോദി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണഘടന തിരുത്തും, രാജ്യം ഇല്ലാതാകും : ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി

ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജിയണൽ മാനേജർ പി. ഉണ്ണിക്കൃഷ്ണൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സ്വദേശി പ്രമുഖർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 45,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഷിയാബ് അൽ അഷ്‌കറിലും മറ്റുമുള്ള ജനവിഭാഗങ്ങൾക്ക് നൂതനമായ ഷോപ്പിങ് അനുഭവമായിരിക്കും പുതിയ ഹൈപ്പർ മാർക്കറ്റ് എന്ന് ശൈഖ് ഹമദ് സാലെം അൽ അമേരി അറിയിച്ചു. അൽ ഐനിലെ 13-ാമത്തെ ലുലു ഹൈപ്പർമാർക്കറ്റാണ് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Read Also: റിസൾട്ട്‌ വന്നപ്പോൾ ഒരു ഇടിയും ‘മിന്നലും’ മാത്രമേ ഓർമ്മയുള്ളൂ: റിയാസിന്റെ പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments


Back to top button