NattuvarthaLatest NewsKeralaNewsIndia

ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാം, ഉസ്താദിന്റെ പ്രഭാഷണത്തെ ട്രോളി ചെകുത്താൻ

ഒരു ഉളുപ്പുമില്ലാതെ ഇവറ്റകളുടെ മുമ്പിൽപ്പോയി ഇരിക്കുന്നവനെ സമ്മതിക്കണം

തിരുവനന്തപുരം: ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാമെന്ന് പ്രഭാഷണം നടത്തിയ മത പണ്ഡിതനെ ട്രോളി ചെകുത്താൻ. തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മത പണ്ഡിതന്റെ പരാമർശങ്ങളെ കളിയാക്കിക്കൊണ്ട് ചെകുത്താൻ രംഗത്തു വന്നത്. ജെട്ടി കഴുകിയ വെള്ളം കുടിച്ചാൽ സ്വർഗ്ഗത്തിൽ പോകാമെന്ന് മത പണ്ഡിതൻ വിഡിയോയിൽ പറയുന്നതും, അതിനു ശാസ്ത്രീയമായ തെളിവുണ്ടെന്ന് കാണിക്കുന്നതും ചെകുത്താൻ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നു.

Also Read:രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി, ട്രോളുകള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല : മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം, കാര്യമറിയാതെ വിമർശിക്കരുതെന്നും മുഴുവൻ വിഡിയോയും കണ്ടിട്ട് വേണം വിലയിരുത്താനെന്നും പറഞ്ഞ് ചെകുത്താനെതിരെ പലരും വിമർശനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ഒരു വിഷയത്തെ വിമർശിക്കുമ്പോൾ വിമർശിക്കുന്ന കാര്യം മറ്റുള്ളവർക്ക് മനസ്സിലാകുന്ന വിതത്തിൽ അതിനെ വക്രീകരിക്കാതെ കാണിച്ചിട്ട് കാര്യങ്ങൾ പറഞ്ഞ് വിമർശിക്കണം എന്ന് പലരും പ്രതികരിക്കുന്നു.

എന്നാൽ പുരോഗമന ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. മൊയിലിയർക്കു ആരോ പണികൊടുത്തു, ആ മാനക്കേട് മറയ്ക്കാൻ പുള്ളി അതു ഒരു ആചാരമാക്കി, ഒരു ഉളുപ്പുമില്ലാതെ ഇവറ്റകളുടെ മുമ്പിൽപ്പോയി ഇരിക്കുന്നവനെ സമ്മതിക്കണം, എന്നെല്ലാം പുരോഗമന ഇടങ്ങൾ ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button