KeralaLatest NewsNews

‘മലയാളി വളരണം, ആരാധന മൂത്ത് പ്രണയിച്ച പൊട്ടിപ്പെണ്ണല്ല ഞാൻ’: അനുപമ, അറിവിൽ തനിക്ക് ഒരു കുഞ്ഞേ ഉള്ളുവെന്ന് അജിത്ത്

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മലയാളികളുടെ സദാചാര ബോധത്തെ ചോദ്യം ചെയ്ത് അനുപമ ചന്ദ്രൻ. മലയാളികളുടെ സദാചാരബോധം മാറണമെന്നും ചിന്താശേഷി വളരണമെന്നും അനുപമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അവിവാഹിതരായ സ്ത്രീകൾക്ക് കുട്ടികളെ ദത്തെടുക്കുന്നതിനു കുഴപ്പമില്ല, എന്നാൽ വിവാഹം കഴിക്കാത്ത സ്ത്രീ കുട്ടിയെ പ്രസവിച്ചാൽ കുഴപ്പമാണെന്ന് കരുതുന്ന മലയാളി സദാചാര ബോധം മാറണമെന്ന് അനുപമ വ്യക്തമാക്കുന്നു.

തനിക്ക് ഒരു കുഞ്ഞ് മാത്രമേ ഉള്ളുവെന്ന് അനുപമയുടെ പങ്കാളി അജിത്തും വ്യക്തമാക്കി. ദത്ത് വിവാദത്തിന് പിന്നാലെ, താൻ മൂന്ന് വിവാഹം കഴിച്ചതാണെന്നും ഒന്നിലധികം കുട്ടികളുണ്ടെന്നുമൊക്കെയുള്ള പ്രചാരണം കൊഴുക്കുന്നുണ്ടെന്ന് അജിത്ത് പറയുന്നു. തന്റെ അറിവിൽ ഒരു കുട്ടി മാത്രേ ഉള്ളുവെന്നും, അത് അനുപമയിൽ ഉണ്ടായ ഐഡൻ ആണെന്നും അജിത്ത് പറയുന്നു.

Also Read:അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു

‘ഞാൻ കുറെ സ്ത്രീകളെ കണ്ണീർ കുടിപ്പിച്ചവനാണെന്നൊക്കെയാണ് പറയുന്നത്. കുറെ കുട്ടികളുണ്ടെന്നും. ഏറെ അറിവിൽ എനിക്ക് ഒരു കുഞ്ഞ് മാത്രമേ ഉള്ളു. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുൻപ് ഞാനാര് വിവാഹം കഴിച്ചിരുന്നു. ഞാൻ ആകെ കഴിച്ച വിവാഹം അത് മാത്രമാണ്. അതല്ലാതെ, മുൻകാല ഭാര്യമാരൊന്നും ഇല്ല. പാർട്ടിയിലെ ഉന്നതരായ നേതാക്കളാണ് എനിക്ക് മൂന്ന് കുട്ടികളുണ്ടെന്നൊക്കെ പടച്ചുവിട്ടത്. എങ്കിൽ എന്റെ ഭാര്യമാരെ ഒക്കെ ഈ പറയുന്നവർ കൊണ്ടുവരട്ടെ. പോലീസ് സ്റ്റേഷനിൽ ഒരു പെറ്റി കേസ് പോലും ഇല്ലാത്ത എനിക്കെതിരെ ആണ് ഈ ആരോപണങ്ങൾ ഒക്കെ ഉള്ളത്. നസിയയിൽ എനിക്ക് കുട്ടികളില്ല. അവർക്കും കുഞ്ഞുങ്ങൾ ഉള്ളതായി എനിക്കറിയില്ല. എല്ലാത്തിനും പിന്നിൽ പാർട്ടി ആണ്. ഞാൻ വെല്ലുവിളിക്കുവാണ് എന്റെ കുട്ടികളെ എന്റെ മുന്നിൽ കൊണ്ടുവരാൻ’, അജിത്ത് പറയുന്നു.

അതേസമയം, അജിത്തിനെ വിവാഹം ചെയ്യുന്നതിൽ, മുൻപ് വിവാഹിതനായിരുന്നു എന്നതിനേക്കാളുപരി തടസ്സം നിന്നത് അജിത്തിന്റെ ജാതിയാണെന്ന് അനുപമ പറയുന്നു. ജാതിയും മതവും ഇല്ലാതെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നുവന്ന തനിക്ക് ഇത് അതീവ ഞെട്ടൽ ഉളവാക്കിയ കാര്യമായിരുന്നു എന്നും അനുപമ വ്യക്തമാക്കി. അതിനാൽ മകനെ മനുഷ്യനായി വളർത്തും എന്ന് അനുപമ കൂട്ടിച്ചേർത്തു.

Also Read:വിവാഹ പന്തലില്‍ തീ ആളികത്തുമ്പോഴും കൂളായി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് യുവാക്കള്‍

‘അജിത്തതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയാമായിരുന്നു. വിവാഹിതനാണെന്ന് അറിയാമായിരുന്നു. ആരാധന മൂത്ത് പ്രണയിച്ച ഒരു പൊട്ടിപ്പെന്നൊന്നുമല്ല ഞാൻ. എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടത്. അജിത്തിന്റെ മുൻഭാര്യയുമായി ഏട്ടന് ദാമ്പത്യബന്ധം സുഖകരമല്ലാതിരുന്ന സമയത്താണ് ഞങ്ങൾ തമ്മിൽ അടുപ്പത്തിലായത്’, അനുപമ പറയുന്നു.

കുഞ്ഞിനെ തിരികെ കിട്ടാൻ വേണ്ടി അജിത് രണ്ടുപ്രാവശ്യം വീട്ടിൽ വന്ന് സംസാരിക്കുവാൻ ശ്രമിച്ചുവെന്നും എന്നാൽ തന്നെ കാണാനോ സംസാരിക്കാനോ വീട്ടിലുള്ളവർ അനുവദിച്ചില്ലെന്നും അനുപമ പറഞ്ഞു. അജിത്തിനോട് സംസാരിക്കാനും വീട്ടിലുള്ളവർ മുതിർന്നില്ലെന്നും തന്നെ രഹസ്യമായി അമ്മ വീടായ തൊടുപുഴയിലേക്ക് തന്നെ മാട്ടുകയായിരുന്നു എന്നും അനുപമ പറഞ്ഞു. ഫോൺ ചെയ്യാൻ വഴിയില്ലാതെ, അജിത്തിനെ കോൺടാക്ട് ചെയ്യാൻ യാതൊരു നിവൃത്തിയുമില്ലാതെ ഒരുതരം വീട്ടുതടങ്കലിലായിരുന്നു താനെന്നും ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ കുടുങ്ങിപ്പോയ അവസ്ഥയിലായിരുന്നു എന്നും അനുപമ പറഞ്ഞു.

ചേച്ചിയുടെ വിവാഹം കഴിഞ്ഞ് കുഞ്ഞിനെ തരും എന്ന് പറഞ്ഞെങ്കിലും തന്നെ വീണ്ടും കബളിപ്പിക്കുകയായിരുന്നു എന്നും കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്ത് ഏൽപ്പിച്ചിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന് ഒരിക്കലും കരുതിയില്ലെന്നും അനുപമ പറയുന്നു. തൊടുപുഴയിലെ വീട്ടിൽനിന്ന് വളരെ സാഹസികമായാണ് രക്ഷപ്പെട്ടതെന്നും പിന്നീട് കുഞ്ഞിനെ കിട്ടാൻ വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.

Also Read:ശക്തമായ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിയുടെ കാൽ തുളഞ്ഞു : പരിക്ക് വെടിയുണ്ടയേറ്റതിന് സമാനം

നവോത്ഥാനം ഒക്കെ പറച്ചിലില്‍ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥയാണ് പാർട്ടിയിൽ ഉള്ളതെന്ന് അനുപമ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ട്, നവോത്ഥാനം വേണം, ജെന്‍ഡര്‍ ഇക്വാലിറ്റി വേണം എന്നുപറഞ്ഞ പാര്‍ട്ടിക്ക് എന്റെ വിഷയത്തില്‍ ആ നിലപാടില്ലെന്ന് അനുപമ ചൂണ്ടിക്കാട്ടുന്നു. താൻ ഉന്നയിക്കുന്ന വിഷയങ്ങള്‍ പാര്‍ട്ടിക്ക് മനസിലാവാത്തതുകൊണ്ടല്ലെന്നും മനസ്സിലായിട്ടും അംഗീകരിക്കാന്‍ പറ്റാത്തതാണ് പാർട്ടിയുടെ പ്രശ്നമെന്നും അനുപമ പറയുന്നു. ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുപമ.

തെറ്റുകള്‍ മറച്ചു പിടിക്കാനാണ് പാർട്ടി ഇപ്പോഴും നോക്കുന്നതെന്ന് അനുപമ പറയുന്നു. അംഗത്വമുള്ളവരെ ചിന്താശേഷി ഇല്ലാതെ വളർത്തുകയാണ് പാർട്ടി ഇപ്പോൾ ചെയ്യുന്നതെന്ന് പറഞ്ഞ അനുപമ, സൈബര്‍ പോരാളികള്‍ അവര്‍ക്കു കിട്ടുന്ന ക്യാപ്‌സൂളുകള്‍ അതേപടി വിഴുങ്ങുകയാണെന്നും സ്വന്തം ചിന്താശേഷി പോലും അടിയറവച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങേണ്ട അവസ്ഥയാണ് പാർട്ടിയിലുള്ളതെന്നും വിമർശിച്ചു. നവോത്ഥാനമൊക്കെ പാര്‍ട്ടിക്ക് പുറത്തേയുള്ള, അകത്തേക്ക് ഇനിയുമത് എത്തിയിട്ടില്ലെന്നും അനുപമ പരിഹസിച്ചു.

shortlink

Related Articles

Post Your Comments


Back to top button