Latest NewsKeralaNewsIndia

‘ജനങ്ങൾക്കുമുന്നിൽ മുഖം നഷ്ടപ്പെട്ട മോദി സർക്കാർ ആ ജാള്യത മറയ്ക്കാൻ ഞങ്ങളെ സസ്‌പെൻഡ് ചെയ്തു’: എളമരം കരീം

ന്യൂഡൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് ഇന്നലെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. കൂട്ടത്തിൽ ഇടത് എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവരും ഉണ്ടായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ പെരുമാറിയതിനായിരുന്നു സസ്‌പെൻഷൻ. തന്റെ സസ്‌പെൻഷനിൽ പ്രതികരിച്ച് എളമരം കരീം. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ പാർലമെന്റിനെ ബിജെപി സർക്കാർ ജനാധിപത്യ ധ്വംസനത്തിന്റെ വേദിയാക്കിമാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ചർച്ചകൾ അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധിച്ച ഞങ്ങൾ 12 എംപിമാരെ പുറത്താക്കിയതിലൂടെ ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല തങ്ങളുടെ നയമെന്ന് ബിജെപി വീണ്ടും തെളിയിച്ചിരിക്കുന്നുവെന്നും എതിർ ശബ്ദങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ല എന്ന നിലപാട് രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഗുണകരമല്ലെന്നും അദ്ദേഹം ആരോപിച്ചു.

Also read:‘സെൽഫി എടുത്തത് ഞാൻ, അദ്ദേഹമല്ല’: ശശി തരൂരിന്റെ സെൽഫി വിവാദത്തിൽ മിമി ചക്രവര്‍ത്തി

‘പെഗാസസ്, കാർഷിക നിയമങ്ങൾ എന്നീ വിഷയങ്ങളിൽ മുൻ നിലപാട് തിരുത്താൻ സർക്കാർ നിർബന്ധിതരായി. ജനങ്ങൾക്കുമുന്നിൽ മുഖം നഷ്ടപ്പെട്ട മോഡി സർക്കാർ ആ ജാള്യത മറയ്ക്കാനുള്ള ഒരു ഉപായം എന്നോണമാണ് ഞങ്ങൾക്കെതിരെ സസ്പെൻഷൻ നടപടി പ്രഖ്യാപിച്ചത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായ സംഭവത്തിന്റെ പേരിൽ നടപ്പ്‌ സമ്മേളനത്തിൽ നടപടി എടുക്കുന്നത്‌ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബിജെപി നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകൾ തുറന്നുകാണിക്കാൻ ലഭിച്ച ഒരു അവസരമാണ് ഈ സസ്പെൻഷൻ’, എളമരം കരീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button